ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് മോഡലിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്. നവീകരിച്ച പുതിയ പതിപ്പ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പള്‍സര്‍ 125 നിയോണ്‍ മോഡലിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് വില്‍പ്പനയ്ക്ക് എത്തിയത്. നവീകരിച്ച പതിപ്പിനെ എന്ന് വിപണിയില്‍ അവതരിപ്പിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പള്‍സര്‍ 125 സ്പ്ലിറ്റ് സീറ്റ് ബിഎസ് VI മോഡല്‍ ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി.