വില പരിഷ്ക്കരണം തുടരുന്നു, ഹീറോ പ്ലെഷർ പ്ലസിനും വിലയിൽ വർധനവ്

Views 69

ബി‌എസ്-VI പ്ലെഷർ പ്ലസിന് നേരിയ വില വർധനവ് നടപ്പിലാക്കി ഹീറോ മോട്ടോകോർപ്. ബ്രാൻഡിന്റെ ആദ്യത്തെ ബി‌എസ്-VI കംപ്ലയിന്റ് സ്കൂട്ടറിന്റെ രണ്ട് മോഡലുകൾക്കും ഇനി മുതൽ 800 രൂപ അധികം നൽകേണ്ടി മുടക്കേണ്ടി വരും. രാജ്യത്ത് നടപ്പിലാക്കിയ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് പ്ലെഷർ പ്ലസിനെ 2020 ജനുവരിയിലാണ് ഹീറോ വിപണിയിൽ എത്തിക്കുന്നത്. അന്ന് 54,800 രൂപ മുതലാണ് സ്കൂട്ടറിന്റെ വില നിശ്ചയിച്ചിരുന്നത്. ഷീറ്റ് മെറ്റൽ വീൽ വേരിയൻറ്, അലോയ് വീൽ വേരിയൻറ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ പ്ലഷർ പ്ലസ് തെരഞ്ഞടുക്കാൻ സാധിക്കും. എൻട്രി ലെവൽ പതിപ്പിന് ഇപ്പോൾ 55,600 രൂപയാണ്. രണ്ടാമത്തേത് ഇപ്പോൾ 57,600 രൂപയും മുടക്കേണ്ടതായുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS