ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. റീട്ടെയില്‍ നിരക്കില്‍ 60 പൈസ വീതമാണ് വര്‍ധിച്ചത്. 80 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കൂട്ടിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. ലോക്കഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് ഇന്ധന വില പുതുക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. മാര്‍ച്ച് 16 -നാണ് അവസാനമായി വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം പാചക വാതക വിലയിലും വര്‍ധന വരുത്തിയിരുന്നു. മെയ് മാസത്തില്‍ കേന്ദ്രം പെട്രോള്‍ എക്സൈസ് ഡ്യൂട്ടിയില്‍ പത്ത് രൂപയും ഡീസല്‍ എക്സൈസ് ഡ്യൂട്ടിയില്‍ 13 രൂപയും വര്‍ധനവ് വരുത്തിയിരുന്നു.