പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് ഇന്ത്യൻ പ്രമുഖർക്കും യാത്ര ചെയ്യാനായി രണ്ട് കസ്റ്റം-നിർമിത B777 വിമാനങ്ങൾ സെപ്റ്റംബറോടെ ബോയിംഗ് എയർ ഇന്ത്യയ്ക്ക് എത്തിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. വിവിഐപി യാത്രയ്ക്ക് മാത്രമായി നീക്കിവച്ചിരിക്കുന്ന ഈ രണ്ട് വിമാനങ്ങളുടെയും വിതരണം ജൂലൈ മാസത്തോടെ നടത്തുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ കഴിഞ്ഞ ഒക്ടോബറിൽ പറഞ്ഞിരുന്നു. എന്നാൽ കൊവിഡ് -19 മഹാമാരി കാരണം ഇതിൽ കുറച്ച് കാലതാമസമുണ്ടായി. രണ്ട് വിമാനങ്ങളും സെപ്റ്റംബറോടെ എത്തിക്കാൻ സാധ്യതയുണ്ട് എന്ന് അധികൃതർ അറിയിച്ചു. രണ്ട് B777 വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നത് എയർ ഇന്ത്യയല്ലാതെ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റുമാരായിരിക്കും.