Expatriates Protest Against Mandatory COVID Test For Travelers In Charters Flights
ചാര്‍ട്ടര്‍ വിമാനങ്ങളില്‍ മടങ്ങി എത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ഒമാനിലെ പ്രവാസി സമൂഹം.ചാര്‍ട്ടര്‍ വിമാനത്തില്‍ കേരളത്തിലെത്തുന്നവര്‍ക്കു കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണന്ന് എം.പി.സി.സി ഒമാന്‍ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പുതിയ നിബന്ധന കേരളസര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് ഒമാനിലെ പ്രവാസി സമൂഹത്തിന്റെ ആവശ്യം