പാകിസ്താനില്‍ വീണ്ടും ഭീകരാക്രമണം. പ്രശസ്തമായ കറാച്ചി സ്റ്റോക് എക്‌സ്‌ചേഞ്ചിലാണ് തോക്കുമായി എത്തിയവര്‍ ഭീകരാക്രമണം നടത്തിയത്. ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചെന്നാണ് റിപ്പോര്‍ട്ട്. സാധാരണക്കാര്‍ അടക്കം മൊത്തം ആറ് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.