കോണ്‍ഗ്രസ് പുറത്താക്കിയ പൈലറ്റിനെ
പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപി
മുന്‍ രാജസ്ഥാന് ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്ന സച്ചിന് പൈലറ്റിനെ ബിജെപിയിലേക്ക് ക്ഷണിച്ച് രാജസ്ഥാന് ബിജെപി നേതാവ് ഓം മാഥുര്‍. സച്ചിന് പൈലറ്റിനായി ബിജെപി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ സ്വീകരിക്കാനും ആഗ്രഹിക്കുകയും ചെയ്യുന്ന ആര്‍ക്കും ബിജെപിയിലേക്ക് സ്വാഗതമെന്ന് ഓം മാഥുര്‍ പറഞ്ഞു.