ഇന്ത്യയിലെ സംഗീത വിസ്മയങ്ങളാണ് ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍, നരേഷ് അയ്യര്‍ തുടങ്ങിയവര്‍. ഈ പ്രതിഭകളെല്ലാം ഒന്നിച്ച എക്‌സ്പീരിയന്‍സ് ദി ഫീല്‍ ഓഫ് ഇന്ത്യ എന്ന ഒരു മ്യൂസിക്കല്‍ ആല്‍ബം കുറച്ച് നാളുകള്‍ക്ക് മുന്‍പ് ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്തിരുന്നു. ക്ലൊറന്‍സ് ക്രിയേറ്റിവൊ എന്ന കേരള കമ്പനിയുടെ ബാനറില്‍ ജിഷ്ണു ഹരീന്ദ്ര വര്‍മ്മയാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്.കഥകളി സംഗീതത്തിന്റെ കര്‍ണാടിക് സംഗീതത്തിന്റെയും മനോഹരമായ കൂടിച്ചേരലാണ് എക്‌സ്പീരിയന്‍സ് ദി ഫീല്‍ ഓഫ് ഇന്ത്യ. ഇപ്പോഴിതാ ആ മ്യൂസിക്കല്‍ ആല്‍ബത്തിലെ ശ്രീ ശങ്കര്‍ മഹാദേവന്‍ പാടിയ കഥകളി സംഗീതം എന്ന ഗാനത്തിന്റെ ദൃശ്യവിഷ്‌കാരം ഒരുങ്ങുകയാണ്