"PV Anwar MLA Tries To Encroach Land"
മലപ്പുറം എടക്കരയില്‍ പി വി അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടക്കുന്ന പുതിയ ബൈപ്പാസ് നിര്‍മ്മാണത്തിന്റെ പേരില്‍ ഭൂമി കയ്യേറാന്‍ ശ്രമിക്കുന്നതായി ആക്ഷേപം.എടക്കര ടൗണിലെ ഗതാഗത തടസം ഒഴിവാക്കാനെന്ന പേരിലാണ് എട്ടു മീറ്റര്‍ വീതിയില്‍ ബൈപ്പാസ് നിര്‍മാണം ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രവുമായി വന്ന് ഭൂമി വിട്ടു നല്‍കണം എന്ന് എം.എല്‍.എ എന്നാവശ്യപ്പെട്ടപ്പോഴാണ് റോഡു നിര്‍മാണത്തിന്റെ കാര്യം തന്നെ ഭൂമി വിട്ടു നല്‍കേണ്ട നാലു കുടുംബങ്ങള്‍ അറിയുന്നത് എന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്.ഇത് സംബന്ധിച്ച് അരുണി എം മേനോന്‍ എന്ന യുവാവ് ഫേസ്ബുക്ക് ലൈവിലൂടെ രംഗത്ത് എത്തിയിരുന്നു