ഉത്തര്‍ പ്രദേശില്‍ മന്ത്രി കമല റാണി കൊറോണ രോഗം ബാധിച്ച് മരിച്ചു. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗമായ ഇവര്‍ക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗ ലക്ഷണം കണ്ടത്. തുടര്‍ന്ന് പരിശോധന നടത്തി കൊറോണയാണെന്ന് സ്ഥിരീകരിച്ചു. ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നു. ഇന്ന് രാവിലെ മരിച്ചു.