Former Karnataka chief minister Siddaramaiah tests positive
കർണാടകത്തിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സിദ്ധരാമയ്യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താനുമായി ബന്ധപ്പെട്ട മുഴുവൻ പേരോടും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.