നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള കരാറിന് പിന്നാലെ യുഎഇയും ഇസ്രായേലും ടെലഫോണ്‍ ബന്ധം സ്ഥാപിച്ച വാര്‍ത്തകള്‍ നാം കണ്ടിരുന്നു.നേരത്തെ യുഎഇക്കും ഇസ്രയേലിനുമിടയില്‍ ടെലിഫോണ്‍ ബന്ധം സാധ്യമായിരുന്നില്ല.അതേസമയം യുഎഇ-ഇസ്രായേലി കരാറിനോടുള്ള ഇറന്റെ എതിര്‍പ്പ് ഇപ്പോഴും ശക്തമായി തുടരുകയാണ്.ഇസ്രായേലുമായി കരാറിലേര്‍പ്പെടാനുള്ള യുഎഇയുടെ നീക്കം പാലസ്തീന്‍ ജനതയോടുള്ള വഞ്ചനയാണെന്നായിരുന്നു ഇറാന്‍ പ്രതികരിച്ചത്. പുതിയ സാഹചര്യങ്ങളില്‍ ഇറാന്‍ ഏത് രീതിയില്‍ പ്രതികരിക്കും എന്നാണ് കണ്ടറിയേണ്ടത്