Online Rummy, Poker Banned by Andhra Pradesh Government; Will Kerala Follow AP?
ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകളായ റമ്മി, പൊക്കര്‍ എന്നിവയെ നിരോധിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഉത്തരവിറക്കി. യുവാക്കളെ തെറ്റായ വഴിയിലേക്ക് ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ തള്ളിവിടുന്നെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാരാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം സ്വീകരിച്ചത്. മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഓണ്‍ലൈന്‍ ചൂതാട്ട ഗെയിമുകളായ ഇവ നിരോധിക്കാന്‍ തീരുമാനമായത്