Heavy Rain In Kerala, Orange Alert In 5 Districts
സംസ്ഥാനത്ത് കാലവര്‍ഷം സജീവമായി തുടരുന്നു. വടക്കന്‍ ജില്ലകളിലും മലയോര മേഖലകളിലും കനത്ത മഴ ലഭിക്കും എന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസം കൂടി വടക്കന്‍ മേഖലകലില്‍ മഴ തുടരും. വന മേഖലകളില്‍ മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ മല വെള്ളപ്പാച്ചിലിന് സാധ്യത ഉണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട്. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത