Serum Institute Gets Permission To resume Oxford Vaccine Trial
ഓക്സഫഡ് കൊവിഡ് വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുനരാരംഭിക്കാന്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലാണ് ഇതുമായി ബന്ധപ്പെട്ട അനുമതി നല്‍കിയത്. യുകെയില്‍ പരീക്ഷണം നടത്തുന്നതിനിടെ ഒരാള്‍ക്ക് അപൂര്‍വ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യയിലെ പരീക്ഷണവും താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ഡിസിജിഐയുടെ തന്നെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇന്ത്യ പരീക്ഷണം നിര്‍ത്തിവച്ചത്