'Trees explode', is the reason for wild fire ,more trees to be cut down says trump

Oneindia Malayalam 2020-09-16

Views 2.2K

'Trees explode', is the reason for wild fire ,more trees to be cut down says trump
യുഎസിന്റെ പടിഞ്ഞാറന്‍ തീരമേഖലയില്‍ പടരുന്ന കാട്ടുതീയില്‍ 50 ലക്ഷം ഏക്കര്‍ പ്രദേശമാണ് കഴിഞ്ഞ ദിവസം കത്തി നശിച്ചത്. 33 ഓളം പേരാണ് മരിച്ചത്. കാലിഫോര്‍ണിയ, ഒറിഗന്‍, വാഷിങ്ടണ്‍ സംസ്ഥാനങ്ങളിലാണ് നാശമേറെയും റിപ്പോര്‍ട്ട് ചെയ്തത്. ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായി കാട്ടുതീ പടരുമ്പോഴും ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. ആഴ്ചകളോളം നീണ്ട് നിന്ന മൗനത്തിന് ശേഷം ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ട്രംപ്. കാട്ടുതീ കനത്ത നാശം വിതച്ച കാലിഫോര്‍ണിയ സന്ദര്‍ശിക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. പതിവ് പോലെ തന്നെ യമണ്ടന്‍ മണ്ടത്തരം തന്നെയാണ് ഇത്തവണയും വിളമ്പിയത്.

Share This Video


Download

  
Report form