Little Boy's Protest Video Goes Viral On Social Media
'കല്യാണത്തിന് കൊണ്ടോയില്ലാ... മൈലാഞ്ചിക്കോ കൊണ്ടോയില്ല... കൊറോണയുടെ പേരുപറഞ്ഞ് ഞങ്ങളെ നിങ്ങള് കൊണ്ടോയില്ല... കാത്തിരുന്നൊരു കല്യാണം. ഇല്ലാ.. ഞങ്ങള് ചത്തിട്ടില്ലാ, ഞങ്ങളെ നിങ്ങള് കൊണ്ടോയില്ല, ബാക്കി എല്ലാരേം കൊണ്ടുപോയി....' കല്യാണത്തിനും മൈലാഞ്ചി ചടങ്ങിനും കൊണ്ടുപോകാത്തതില്‍ പ്രതിഷേധിച്ച് ഒരു കുട്ടിക്കൂട്ടം ഘോരംഘോരം മുദ്രാവാക്യം വിളിക്കുകയാണ്. ഈ കുട്ടിക്കുറുമ്പന്മാരുടെ കല്യാണ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.