IPL 2020: Kieron Pollard becomes first Mumbai Indians player to play 150 matches
നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡിന് അപൂര്‍വ്വനേട്ടം. ഫ്രാഞ്ചൈസിക്കു വേണ്ടി ഐപിഎല്ലില്‍ 150 മല്‍സരങ്ങള്‍ കളിച്ച ആദ്യ താരമായി പൊള്ളാര്‍ഡ് മാറി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ മുംബൈക്കൊപ്പം ഗ്രൗണ്ടിലിറങ്ങിയതോടെയാണ് അദ്ദേഹത്തെ തേടി ഈ നേട്ടമെത്തിയത്.