കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ അദ്ദേഹത്തിന്റെ ട്വീറ്റുകളോ വാര്‍ത്താ സമ്മേളനങ്ങളോ കണ്ടാല്‍ മതി. വായില്‍ത്തോന്നിയതാണ് ട്രംപിനിപ്പോഴും പാട്ട്. കൊവിഡ്പ്രതിരോധത്തെ ഭരണകൂടം അലസമായി നേരിട്ടതിന്റെ വില കൊടുക്കുകയാണ് ഇന്ന് അമേരിക്ക. ജനങ്ങളെ സമാധാനിപ്പിക്കാനല്ല, കളിപറഞ്ഞ് രസിക്കാനാണ് ട്രംപ് ഇന്നാളുകളിലും മെനക്കെട്ടത്