ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് 163 റണ്‍സ് വിജയലക്ഷ്യം. ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 4 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. അര്‍ധ സെഞ്ച്വറി പിന്നിട്ട ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ്‌സ്‌കോറര്‍. ധവാന്‍ 52 പന്തില്‍ 69 റണ്‍സെടുത്തു. മുംബൈ നിരയില്‍ ക്രൂണാല്‍ പാണ്ഡ്യ രണ്ടു വിക്കറ്റെടുത്തു; ട്രെന്‍ഡ് ബൗള്‍ട്ട് ഒന്നും.