ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിനായി വണ്‍മാന്‍ ഷോ തന്നൊയായിരുന്നു സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സില്‍ നിന്നുണ്ടായത്. കെകെആര്‍ ബൗളര്‍മാരെ അദ്ദേഹം നിലം തൊടീക്കാതെയാണ് ഗ്രൗണ്ടിന്റെ നാനാഭാഗത്തേക്കും അമ്മാനമാടിയത്. വെറും 33 പന്തില്‍ ആറു കൂറ്റന്‍ സിക്‌സറുകളും അഞ്ചു ബൗണ്ടറികളുമടക്കം എബിഡി പുറത്താവാതെ 73 റണ്‍സ് വാരിക്കൂട്ടിയിരുന്നു.