കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ മുംബൈ ഇന്ത്യന്‍സിന് അനായാസ ജയം. ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 149 റണ്‍സ് ലക്ഷ്യം 19 പന്തുകള്‍ ബാക്കി 8 വിക്കറ്റുമായി മുംബൈ മറികടന്നു. അര്‍ധ സെഞ്ച്വറി തികച്ച ക്വിന്റണ്‍ ഡികോക്കിന്റെ ബാറ്റിങ് മികവിലാണ് മുംബൈയുടെ ജയം.