US Presidential Election 2020: Trump Repeats Unproven Fraud Claim
മൂന്നാംദിനത്തിലേക്ക് കടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് ഇന്ന് പരിസമാപ്തി ഉണ്ടായേക്കും. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന്‍ വിജയിക്കാനുള്ള സാധ്യത തന്നെയാണ് ഇപ്പോഴും ഉള്ളത്. എന്നാല്‍ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് ബൈഡന്റെ വിജയം അംഗീകരിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരകുയാണ്.