മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചാം ഐപിഎല്‍ കിരീട നേട്ടത്തിനിടയിലും സൂര്യകുമാര്‍ യാദവിന്റെ നിസ്വാര്‍ത്ഥമായ പ്രവൃത്തിയെയാണ് ക്രിക്കറ്റ് പ്രേമികള്‍ വാഴ്ത്തുന്നത്. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റു ചെയ്യവെ, നായകന്‍ രോഹിത് ശര്‍മയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് സ്വയം ബലിയാടാവുകയായിരുന്നു. അര്‍ധ സെഞ്ച്വറിക്കരികിലെത്തിയ രോഹിത്തിനായി താരം മനഃപൂര്‍വം റണ്ണൗട്ടാവുകയാണ് ചെയ്തത്.