തിരുവനന്തപുരം സ്വദേശിയാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീടിന്റെ വിശേഷങ്ങള്‍ ഒരുപാട് കേട്ടിട്ടുണ്ട് മലയാളികള്‍. തിരുവനന്തപുരത്ത് മാത്രമല്ല, എറണാകുളത്തും ചെന്നൈയിലും മോഹന്‍ലാലിന് വീടുകള്‍ ഉണ്ടായിരുന്നു.ആ പട്ടികയിലേക്ക് ഒരു പുതിയ വീടുകൂടി എത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ആ വീട് കേരളത്തിലോ ഇന്ത്യയിലോ അല്ല, അങ്ങ് ദുബായില്‍ ആണ് എന്ന് മാത്രം. വിലയുടെ കാര്യത്തില്‍ ഒട്ടും മോശമല്ലാത്ത ഈ വീട് ആഡംബരത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെ