ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ നിശ്ചിത ഓവര്‍ പരമ്പരയിലെ മുഴുവന്‍ മല്‍സരങ്ങളിലും സ്റ്റാര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെ ഇന്ത്യ കളിപ്പിച്ചേക്കില്ലെന്നു സൂചനകള്‍. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് വിരാട് കോലിയും സംഘവും ആദ്യം കളിക്കുന്നത്. അതിനു ശേഷമാണ് ഗവാസ്‌കര്‍- ബോര്‍ഡര്‍ ട്രോഫിക്കു വേണ്ടിയുള്ള നാലു ടെസ്റ്റുകളുടെ പരമ്പര.