Dawid Malan hits 99 as England complete whitewash over South Africa
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി സന്ദര്‍ശകരായ ഇംഗ്ലണ്ട്. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര നേരത്തെ ഉറപ്പിച്ച ഇംഗ്ലണ്ട് മൂന്നാം മത്സരത്തില്‍ 9 വിക്കറ്റിനാണ് ആതിഥേയരെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 191 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും 17.4 ഓവറില്‍ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തു.