Kerala to be excluded from Bharat bandh called by protesting farmers
രാജ്യത്ത് അലയടിക്കുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി ഇന്ന് ഭാരത ബന്ദ്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരമാണ് ഇത്. രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെയാണ് ബന്ദ്. അതേസമയം കേരളത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഭാരത ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അവശ്യ സര്‍വീസുകള്‍ തടസ്സപ്പെടുത്തില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. അതേസമയം കാര്‍ഷിക നിയമം പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. എന്നാല്‍ കേന്ദ്രം ഇപ്പോവും നിയമം പിന്‍വലിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്