Farmer protests: Reliance Jio complains against Airtel, Vodafone-Idea
ജിയോയില്‍ നിന്നും വരിക്കാര്‍ വിട്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി വോഡാഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നി കമ്പനികള്‍ക്കെതിരെ ആരോപണവുമായി മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ.അടുത്ത ദിവസങ്ങളിലായി ധാരാളം വരിക്കാരില്‍ നിന്ന് പോര്‍ട്ടിംഗിന് ഉള്ള അപേക്ഷ വരുന്നുവെന്നും ഇതിന് പിന്നില്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന എതിരാളികളുടെ ക്യാംപെയിന്‍ ആണെന്നും കാണിച്ച് ജിയോ ട്രായിക്ക് കത്ത് നല്‍കി. പോര്‍ട്ട് ചെയ്യാന്‍ വരുന്ന വരിക്കാര്‍ക്ക് പരാതികളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്നും ട്രായിക്ക് അയച്ച കത്തില്‍ ജിയോ അവകാശപ്പെട്ടു