Director K Madhu About His Movie Crime File
സുരേഷ് ഗോപി-കെ മധു കൂട്ടുകെട്ടില്‍ 1999ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രമായിരുന്നു ക്രൈം ഫയല്‍. സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയത്. അഭയ കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സമയത്ത് വന്ന ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരുന്നത്. കോണ്‍വെന്റിലെ കിണ്ണറ്റില്‍ സിസ്റ്റര്‍ അമലയെ മരിച്ചനിലയില്‍ കണ്ടെത്തുന്നതും തുടര്‍ന്നു നടക്കുന്ന പോലീസ് അന്വേഷണവുമാണ് സിനിമയില്‍ കാണിച്ചത്