Facebook post about Mohammad Azharudeen's innings
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മുംബൈയ്ക്കെതിരായ മത്സരത്തിലൂടെ സൂപ്പര്‍ താര പരിവേഷത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. മുന്‍ ഇന്ത്യന്‍ നായകന്റെ അതേ പേരുള്ള ഈ കാസ്രോട്കാരന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് സ്വന്തം പേരിലാക്കിയത്. മുംബൈയ്ക്കെതിരേ വെറും 37 പന്തിനുള്ളില്‍ അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കി.വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് താരമായി മാറിയ അസ്ഹറുദ്ദീന്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ താരമാണ്