വിജയ് ഹസാരെ ട്രോഫിയില്‍ ബിഹാറിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് കേരളം കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ട കേരളം അഞ്ച് മത്സരത്തില്‍ നാല് ജയവും ഒരു തോല്‍വിയുമാണ് നേടിയത്. ബിഹാറിനെതിരായ ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത കേരളം സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 148 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 8.5 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം വിജയം കണ്ടു