KK Shailaja gives reply to social media trolls on Covid vaccination
കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചതിന് പിന്നാലെ ഒരു വിഭാഗം പരിഹാസവുമായി രംഗത്ത് എത്തിയതിന് മറുപടി നല്‍കി ആരോഗ്യമന്ത്രി കെകെ ശൈലജ. രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രം മന്ത്രി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ഒരു വിഭാഗം പരിഹാസവുമായി മുന്നോട്ട് വന്നത്. വസ്ത്രത്തിന് മുകളിലൂടെ കുത്തിവെപ്പ് നടത്തുന്നുവെന്നും ഫോട്ടോഷൂട്ടാണ് ഇതെന്നുമാണ് വിമര്‍ശനം