കപ്പടിക്കുവാൻ സഞ്ജുവിന്റെ രാജസ്ഥാന്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. പ്രഥമ ഐപിഎല്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് ഇത്തവണ മലയാളി താരം സഞ്ജു സാംസണാണ് എന്നതാണ് ഇത്തവണ ഏറ്റവും അഭിമാനം നല്‍കുന്ന കാര്യം. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ രാജസ്ഥാന്‍ ഇത്തവണ അടിമുടി മാറ്റങ്ങളുമായാണ് എത്തുന്നത്. ഏപ്രില്‍ 12ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.