ലോക ക്രിക്കറ്റില്‍ വീണ്ടുമൊരു ഇന്ത്യ- ശ്രീലങ്ക കലാശപ്പോരിനു അരങ്ങൊരുങ്ങിയിരിക്കുകയാണ്. വെറ്ററന്‍ താരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസ് ടി20 ടൂര്‍ണമെന്റിന്റെ ഫൈനലിലാണ് ഇന്ത്യ ലെജന്റ്‌സും ശ്രീലങ്ക ലെജന്റ്‌സും കൊമ്പുകോര്‍ക്കുന്നത്. ഞായറാഴ്ച രാത്രി ഏഴു മണിക്കാണ് മല്‍സരം.ചില സ്വപ്‌നതുല്യമായ പോരാട്ടങ്ങള്‍ക്കുള്ള വേദിയായി ഫൈനല്‍ മാറിക്കഴിഞ്ഞു. ഇവ ഏതൊക്കെയാണെന്നു നമുക്കു നോക്കാം.