ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ട്രൈഡന്റ് 660 മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് അവതരിപ്പിച്ച് ട്രയംഫ് മോട്ടോര്‍സൈക്കിള്‍. 6.95 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് മോഡലിനെ അവതരിപ്പിച്ചത്. പുതിയ മോട്ടോര്‍സൈക്കിളിനായി 9,999 രൂപ കുറഞ്ഞ ഇഎംഐ പദ്ധതിയും കമ്പനി ഇതിനൊപ്പം പ്രഖ്യാപിച്ചു. പോയ വര്‍ഷം അവസാനം തന്നെ ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.