Covid restrictions tightened in Kozhikode corporation
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വിവാഹ ചടങ്ങുകളില്‍ ഇളവുണ്ടാകില്ലെന്നും ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയായിരിക്കുമെന്നും കോര്‍പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. വാര്‍ഡ്തല ആര്‍ആര്‍ടികള്‍ ശക്തിപ്പെടുത്തും.ഹോട്ടലുകളുടെ പ്രവര്‍ത്തി സമയം വര്‍ധിപ്പിക്കില്ല. വാര്‍ഡ് അടിസ്ഥാനത്തില്‍ ഞായറാഴ്ചകളില്‍ വാക്സിനേഷന്‍ സംഘടിപ്പിക്കും. മൊബൈല്‍ യൂണിറ്റുകളില്‍ പ്രദേശങ്ങളിലേക്ക് ചെന്നു മുതിര്‍ന്നവര്‍ക്ക് വാക്സിനേഷനും ടെസ്റ്റും നടത്തും