ഒരു സ്ത്രീക്കൊപ്പം പ്ലാറ്റ്ഫോമിലൂടെ നടന്നുപോകുകയായിരുന്നു ആ കുഞ്ഞ് പെട്ടെന്നാണ് റെയില്‍പാളത്തിലേക്ക് വീണത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് പ്ലാറ്റ്ഫോമിലൂടെ സ്ത്രീയുടെ കൈ പിടിച്ച് നടന്നുവരികയായിരുന്നു കുഞ്ഞ്. അതിനിടയിലാണ് കാലുതെറ്റി കുഞ്ഞ് റെയില്‍വേ ട്രാക്കില്‍ വീണത്.ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു റെയില്‍വെ ജീവനക്കാരന്‍ പാളത്തിലൂടെ ഓടിവരുന്നതും കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുന്നതും കൂടെ അയാള്‍ കയറുന്നതും വീഡിയോയില്‍ കാണാം....