IPL 2021: Kieron Pollard gives ‘Mankading’ warning to Shikhar Dhawan in DC vs MI match
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ച സംഭവമായിരുന്നു 2019 സീസണില്‍ പഞ്ചാബ് നായകനായിരുന്ന അശ്വിന്‍ രാജസ്ഥാന്റെ ജോസ് ബട്ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. നിയമമാണെങ്കിലും ഇത്തരം പുറത്താക്കലുകള്‍ ക്രിക്കറ്റിന്റെ സ്പിരിറ്റിനെ തന്നെ ബാധിക്കുമെന്ന് ഒരു വിഭാഗം വാധിച്ചിരുന്നു. ഐപിഎല്‍ പതിനാലാം പതിപ്പിലേക്ക് എത്തുമ്പോഴും മങ്കാദിങ് ചര്‍ച്ചയാവുകയാണ്. രാജസ്ഥാന്‍-ചെന്നൈ മത്സരത്തിനിടെ പന്ത് എറിയുന്നതിന് മുന്‍പ് ചെന്നൈ താരം ബ്രാവോ ഏറെ മുന്നോട്ട് പോയത് വിവാദമായിരുന്നു. ഇന്നലെ നടന്ന ഡല്‍ഹി-മുംബൈ മത്സരത്തിലും സമാന സംഭവം അരങ്ങേറി.മത്സരത്തിന്റെ പത്താം ഓവറിലാണ് ശിഖര്‍ ധവാന് പൊള്ളാര്‍ഡ് മങ്കാദിങ്ങ് മുന്നറിയിപ്പ് നല്‍കിയത്