12 To 16-Week Gap For Covishield Doses, Says Government Panel
കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കുന്നത് 12 മുതല്‍ 16 ആഴ്ച്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമിതി. അതേസമയം കൊവാക്സിന്റെ രണ്ട് ഡോസുകള്‍ എടുക്കുന്നതിനിടയിലെ ഇടവേളയില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ ഇത് നാല് മുതല്‍ ആറ് ആഴ്ച്ച വരെയാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ എടുക്കാമെന്നും വിദഗ്ധ സമിതിയുടെ ശുപാര്‍ശയിലുണ്ട്. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് തീരുമാനമെടുക്കാം. നിലവില്‍ ഇവര്‍ വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യരായവരുടെ പട്ടികയില്‍ ഇല്ല