തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രിയിൽ തീപിടിത്തം.ആശുപത്രിയിലെ കാഷ്വാലിറ്റി ബ്ലോക്കിന് സമീപം പ്രവർത്തിച്ചിരുന്ന ക്യാന്റീന്റെ എക്സോസ്റ്റ് ഫാനിൽ നിന്നാണ് തീപടർന്നത്. ചെങ്കൽചൂളയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം തീയണച്ചു.രോഗികളെ ശാസ്തമംഗലത്തെ എസ്പി ഗ്രൂപ്പിൻറെ ആശുപത്രിയിലേക്ക് താത്ക്കാലികമായി മാറ്റിയതായി അധികൃതർ അറിയിച്ചു.