ഭയാനകം ഈ ദൃശ്യങ്ങൾ
യാസ് ചുഴലിക്കാറ്റിൻ്റെ ഭാഗമായി തെക്കൻ കേരളത്തിൽ കനത്ത മഴയും കാറ്റും തുടരുന്നു.തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തു.ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു.നെടുമങ്ങാട് ഗവ: ജില്ലാ ആശുപത്രിയുടെ പരിസരത്ത് നിന്ന മരമാണ് കടപുഴകി റോഡിൽ വീണത്.ആളപായമില്ല. ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റി.റോഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിന് മുകളിലേക്കായിരുന്നു മരം വീണത്. മലയോര മേഖലകളിലും കടലോര പ്രദേശങ്ങളിലും അതിശക്തമായ കാറ്റും മഴയും തുടരുകയാണ്.