ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ക്കു ആശ്വാസവാര്‍ത്ത. യൂറോ കപ്പില്‍ ഡെന്മാര്‍ക്കും ഫിന്‍ലാന്‍ഡും തമ്മിലുള്ള കളിക്കിടെ കുഴഞ്ഞു വീണ ഡാനിഷ് സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ അപകടനില തരണം ചെയ്തു. ആശുപത്രിയിലുള്ള അദ്ദേഹം ബോധം വീണ്ടെടുത്ത ശേഷം കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയനാവുകയാണെന്നാണ് ഏറ്റവും പുതിയ വിവരം