ടിക്ക് ടോക്ക് താരം അമ്പിളി എന്ന വിഘ്‌നേഷ് കൃഷ്ണ പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പീഡനത്തിരയായ പെണ്‍കുട്ടി വിശദീകരണവുമായി രംഗത്ത്. തന്നെയാരും പീഡിപ്പിച്ചിട്ടില്ല എന്നും തന്റെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും വിശദീകരിച്ചു കൊണ്ടാണ് 17 കാരിയായ പെണ്‍കുട്ടി അമ്പിളിയുടെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.അമ്പിളിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്നെയാണ് വോയിസ് ഉള്ളത്..താൻ കുറെ നാളായി അമ്പിളിയുടെ കൂടെയാണ്,7 മാസം ഗർഭിണിയാണ്..സ്വന്തം ഇഷ്ടപ്രകാരമാണ് ഇതെല്ലം ചെയ്തതെന്നും ഇരയായ കുട്ടി എന്ന അവകാശപ്പെടുന്ന ഈ ശബ്ദ സന്ദേശത്തിൽ പറയുന്നു