WTC Final: Fans seek updates of awaited Tamil movie 'Valimai'
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ- ന്യൂസിലാന്‍ഡ് കലാശപ്പോരാട്ടം ആവേശകരമായി മുന്നേറവെ കളി കാണാനെത്തിയ ചില ഇന്ത്യന്‍ ആരാധകര്‍ക്കു അറിയേണ്ടിയിരുന്നത് വരാനിരിക്കുന്ന തമിഴ് സിനിമയെക്കുറിച്ചായിരുന്നു. സൂപ്പര്‍ താരം അജിത് നായകനാവുന്ന വലിമൈ എന്ന സിനിമയെക്കുറിച്ചുള്ള പുതിയ വിവരം വേണമെന്നാണ് സ്റ്റേഡിയത്തില്‍ മല്‍സരം കാണാനെത്തിയ ചില ആരാധകര്‍ അഭ്യര്‍ഥിച്ചത്. വലിമൈ അപ്‌ഡേറ്റ് എന്ന പ്ലക്കാര്‍ഡ് ഒരു ആരാധകന്‍ ഉയര്‍ത്തിക്കാണിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.