ജമ്മു കശ്മീരിലെ വിമാനത്താവളത്തില്‍ ഇരട്ട സ്‌ഫോടനം. ഇന്ത്യന്‍ വ്യോമസേന(ഐഎഎഫ്)യുടെ നിയന്ത്രണത്തിലുള്ള സത്‌വാരി എയര്‍ഫോഴ്സ് സ്റ്റേഷനില്‍ പുലര്‍ച്ചെ രണ്ടോടെയാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. അഞ്ച് മിനിട്ടിന്റെ ഇടവേളകളിലായിരുന്നു സ്‌ഫോടനമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല