വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ മനുഷ്യര്‍ കൈക്കടത്തുന്നതാണ് വന്യമൃഗങ്ങള്‍ കൂടുതലായി ജനവാസകേന്ദ്രങ്ങളില്‍ എത്താന്‍ കാരണമെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വന്യമൃഗങ്ങളെ കണ്ടാല്‍ പ്രകോപനം ഉണ്ടാക്കരുത്.അതിപ്പോള്‍ കാട്ടിലായാലും വഴിത്തെറ്റി ജനവാസകേന്ദ്രത്തില്‍ എത്തിയാലും വന്യമൃഗങ്ങള്‍ക്ക് പ്രകോപനം ഉണ്ടാക്കുന്ന പ്രവൃത്തി അരുതെന്നാണ് മുന്നറിയിപ്പ്. ഇത് തെറ്റിച്ച് മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാന്‍ ഓടിക്കൂടിയ നാട്ടുകാര്‍ പുലിയെ പ്രകോപിപ്പിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്