Rahul Dravid Was on Screen During National Anthem in Ind vs SL ODI
ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ആദ്യ മത്സരത്തിനിറങ്ങിയ ദ്രാവിഡിനെ കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ആഘോഷമാക്കി ആരാധകര്‍.കളിക്കളത്തില്‍ ഇറങ്ങുന്നില്ല എങ്കിലും രാഹുല്‍ ദ്രാവിഡും ഇന്നലത്തെ കളിയിലെ മുഖ്യ ആകര്‍ഷണമായിരുന്നു. ഈ ആവേശം ക്യാമറാമാനും ഉള്‍ക്കൊണ്ടിരുന്നുവെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. മത്സരത്തിന് മുമ്പുള്ള ഇന്ത്യയുടെ ദേശീയഗാന ആലാപനത്തിനിടെ 'ദ്രാവിഡ ഉത്ക്കല ബംഗ' എന്ന വരി എത്തിയപ്പോള്‍ രാഹുല്‍ ദ്രാവിഡിലേക്ക് ക്യാമറ തിരിച്ചത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വാദം