ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കൊറോണ സ്ഥിരീകരിച്ചു. ടീമിലെ ക്രുണാൽ പാണ്ഡ്യയ്‌ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എട്ടു താരങ്ങളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതിനാൽ ഇന്നു നടക്കേണ്ട രണ്ടാം ടി20 മത്സരം മാറ്റിവെച്ചതായി ശ്രീലങ്കൻ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.