ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ നേടിയ ചരിത്ര വിജയത്തോടെ എലൈറ്റ് ക്യാപ്റ്റന്‍മാര്‍ക്കൊപ്പമെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. 151 റണ്‍സിനായിരുന്നു ലോര്‍ഡ്‌സില്‍ ഇന്ത്യയുടെ ഇംഗ്ലീഷ് കശാപ്പ്. 272 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇംഗ്ലണ്ടിനു ഇന്ത്യന്‍ പേസാക്രമണത്തിനു മുന്നില്‍ മറുപടിയിയില്ലായിരുന്നു. കളി തീരാന്‍ എട്ടോവറുകള്‍ മാത്രം ശേഷിക്കെ വെറും 121 റണ്‍സിന് ഇംഗ്ലണ്ട് കൂടാരം കയറി.